മാനന്തവാടി
നബിദിനഘോഷ
യാത്രക്കുള്ള പതിവ് സ്വീകരണം ഇത്തവണയും കണിയാരത്തുകാര്‍ മുടക്കിയില്ല. കുഴിനിലം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നബിദിനറാലിക്കാണ് കണിയാരത്തെ അമ്പലവന്‍ കുടുംബവും സിപിഐ എം നേതൃത്വത്തില്‍ ജാതിമതഭേദമന്വേ നാട്ടുകാരും എല്ലാ വര്‍ഷവും പതിവായി സ്വീകരണം നല്‍കാറുള്ളത്. തിരുവോണ ദിനത്തില്‍ നടന്ന നബിദിനറാലിക്ക് രാവിലെ പത്തോടെയാണ് സ്വീകരണം നല്‍കിയത്. മധുര പലഹാരങ്ങളും പഴങ്ങളും ഹോര്‍ലിക്‌സുമെല്ലാം നല്‍കി കണിയാരത്തുകാര്‍ സ്വീകരണം കൊഴുപ്പിച്ചു. വര്‍ഷങ്ങളായി വിവിധ മതവിഭാഗത്തില്‍പ്പെട്ടവര്‍ ഒന്നിച്ചാണ് ഇവിടെ സ്വീകരണം ഒരുക്കാറ്. ഇടക്ക് ചെറിയ മഴ പെയ്‌തെങ്കില്ലും സ്വീകരണത്തിന് മാറ്റ് കുറഞ്ഞില്ല. സ്വീകരണ പരിപാടിക്ക് എ കെ റൈഷാദ്, രാജു മൈക്കിള്‍, കടവില്‍ ജോയി, എ അഷറഫ്, എ കെ റംഷീദ്, ജെയിംസ് വര്‍ഗീസ്, കെ രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *