വെങ്ങപ്പള്ളി: അക്ഷര പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വെങ്ങപ്പള്ളിയില്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി. പി ഹാരിസ് അധ്യക്ഷത വഹിച്ചു. വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജാസര്‍ പാലക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. 24 വര്‍ഷത്തെ സേവനത്തിനു ശേഷം ബി.എസ്.എഫില്‍ നിന്നും വിരമിച്ച ഹാവില്‍ദാര്‍ കെ.സജേഷിനെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്തിലെ മികച്ച കുട്ടികര്‍ഷകയായി തിരഞ്ഞെടുക്കപ്പെട്ട കൃപ മരിയ, സൈക്ലിംങ്ങില്‍ ദേശീയ തലത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയ നിയ സെബാസ്റ്റ്യന്‍, തയ്‌കൊണ്ടോ സംസ്ഥാന തല ഗോള്‍ഡ് മെഡല്‍ ജേതാക്കളായ തനവ് കൃഷ്ണ, പ്രിഷ ലക്ഷ്മി, അണ്ടര്‍ 16 ജില്ലാ ഫുട്‌ബോള്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് അമീന്‍ എന്നിവരെയും ചടങ്ങില്‍ അനുമോദിച്ചു.

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം അഞ്ജലി പി, വെങ്ങപ്പളളി പഞ്ചായത്ത് വാര്‍ഡ് അംഗങ്ങളായ ഇ. ടി സലിം ബാവ, നിജി കുമാരി, ഷേര്‍ലി എ. എഫ്., സിനി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കലാ കായിക മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി ജി ആനന്ദകുമാര്‍ സ്വാഗതവും, ലൈബ്രറി സെക്രട്ടറി അശോകന്‍ സി. വി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *