തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ തലസ്ഥാനത്ത് തെരുവുയുദ്ധം. പൊലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് സമരത്തിനിടയില്‍ കുഴഞ്ഞ് വീണു.

സെക്രട്ടറിയറ്റിന്റെ സമരഗേറ്റിന് മുന്നില്‍ എസ്എഫ്‌ഐI പ്രവര്‍ത്തകര്‍ ഫ്‌ളക്‌സ് ഉയര്‍ത്തി. മന്ത്രിമാരുടെ ചിത്രം പതിച്ച വാഴപിണ്ടി സെക്രട്ടറിയേറ്റ് പരിസരത്തേക്ക് വലിച്ചെറിഞ്ഞു.

പൊലീസ് സേന ക്രമസമാധാനം തകര്‍ക്കുന്നെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പൊലീസ് വിദ്യാര്‍ഥികളെ മൃഗീയമായി തല്ലിച്ചതയ്ക്കുന്നു. പൊലീസ് തന്നെ ക്രമസമാധാനം തകര്‍ക്കുന്നു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ന്യായീകരിക്കുന്നു. ശക്തമായി പ്രതിഷേധിക്കുന്നു. എസിപിയുടെ കോളറില്‍ പിടിച്ചെന്ന് ശുദ്ധകളവ് പ്രചരിപ്പിക്കുന്നു – അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ മുന്‍ മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി വി ജോയ് തുടങ്ങിയവര്‍ സെക്രട്ടറിയേറ്റി്ന് മുന്നിലെത്തി.

കേരള സര്‍വകലാശാലയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചതിനെതിരെ ഇന്നലെ എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ പൊലീസ് അതിക്രമം ഉണ്ടായതില്‍ പ്രതിഷേധിച്ചാണ് എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. സര്‍വകലാശാലയിലേക്ക് നടത്തിയ പ്രതിഷേധത്തില്‍ കേന്ദ്ര സംസ്ഥാന കമ്മറ്റി അംഗങ്ങളായ വനിതാ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു. യാതൊരു പ്രകോപനവും കൂടാതെയാണ് പൊലീസ് നടപടി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ഇന്നലെ ഉണ്ടായത്. ജലപീരങ്കി പ്രയോഗിച്ചതിന് പിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. സര്‍വകലാശാലയിലും സര്‍ക്കാരിന്റെ മറ്റു പരിപാടികളിലും വന്ദേമാതരം പൂര്‍ണമായി ആലപിച്ച യുഡിഎഫ് മന്ത്രിസഭായോഗത്തിലും വന്ദേമാതരം ആലപിക്കുമെന്ന് എസ്എഫ്‌ഐ പരിഹസിച്ചിരുന്നു. ദേശീയ കായിക ദിനമായിരുന്ന ഇന്നലെ ഗവര്‍ണറും സര്‍വ്വകലാശാല വൈസ് ചാന്‍സിലറിന് ഒപ്പം മന്ത്രിമാരായ റോജി എം ജോണും ഒ ജെ ജനീഷും പങ്കെടുത്ത വേദിയിലായിരുന്നു വന്ദേമാതരം ആലപിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *