ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷാ പരിശോധനയില്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കാം എന്ന് വിദഗ്ധ സമിതി. കേരളത്തിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യം പരിഗണിച്ചാണ് നിലപാട്. ഒരു ദിവസത്തെ പരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ട് തയാറാക്കുന്നതിലെ ആശങ്കയും കേരളം അറിയിച്ചിരുന്നു.

പഴയ പഠനങ്ങളിലുള്ള പോരായ്മ തങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് കേരളത്തിന്റെ പ്രതിനിധി പറഞ്ഞു. ഇല്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നായിരുന്നു കേരളം മുന്നറിയിപ്പ് നല്‍കിയത്. അണക്കെട്ടിന്റെ പ്രളയ സുരക്ഷ, ഘടനാപരമായ സ്ഥിതി, ഭൂകമ്പ സാധ്യത, സീപ്പേജ് സംബന്ധിച്ച വിഷയങ്ങള്‍ എന്നീ പരിശോധനകളാണ് കേരളം ആവശ്യപ്പെട്ടത്. പഴയ പഠനങ്ങളിലെ പോരായ്മകളും ചൂണ്ടിക്കാട്ടി.

അണക്കെട്ടിനെക്കുറിച്ചുള്ള ഇരു സംസ്ഥാനങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും വിദഗ്ദ പാനല്‍ വിലയിരുത്തി റിപ്പോര്‍ട്ട് തയാറാക്കും. സുപ്രീംകോടതി നിര്‍ദേശപ്രകാരം കേന്ദ്ര ഡാം സുരക്ഷാ അതോറിറ്റിയുടെ മേല്‌നോംട്ടത്തില്‍ രൂപീകരിച്ച അഞ്ചംഗ വിദഗ്ദ സമിതിയാണ് പരിശോധനകള്‍ നടത്തുന്നത്. പ്രധാന ഡാം, ബേബി ഡാം, സ്പില്‍വേ, ഗാലറി തുടങ്ങിയ ഭാഗങ്ങളില്‍ പരിശോധന നടത്തി. ദേശീയ ജല വൈദ്യുത കോര്‍പ്പറേഷന്‍ മുന്‍ സിഎംഡി ബല്രാരജ് ജോഷിയാണ് സമിതി അധ്യക്ഷന്‍. ഒഡീഷ ജലവിഭവ വകുപ്പ് മുന്‍ എഞ്ചിനീയറും കേരള പ്രതിനിധിയുമായ ഇന്‍ ചീഫ് അശുതോഷ് ദാഷ് ആണ് കേരളത്തിന്റെ പ്രതിനിധി.

By admin

Leave a Reply

Your email address will not be published. Required fields are marked *