കൽപ്പറ്റ:- പ്രേരണ സ്പെഷ്യൽ സ്കൂളിന്റെ ഓണാഘോഷ പരിപാടി രാവിലെ 9.30 മുതൽ നടത്തി. പൂക്കളമൊരുക്കൽ, കുട്ടികളുടെയും രക്ഷിതാക്കളുടെയും മത്സരങ്ങൾ, ഓണസദ്യ തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി നടന്നു.പരിപാടിയിൽ പ്രേരണ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ ഈശ്വര പ്രാർത്ഥനയോട് കൂടി പ്രോഗ്രാം ആരംഭിച്ചു.സ്വാഗതം ട്രസ്റ്റി. എ. പി. വാസുദേവൻ നായർ നിർവഹിച്ചു .അധ്യക്ഷത ട്രസ്റ്റ് ചെയർമാൻ . പി. സുബ്രഹ്മണ്യൻ നിർവഹിച്ചു. എഴുത്തുകാരൻ. റസാഖ് കൽപ്പറ്റ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. അദ്ദേഹം ഓണത്തിന്റെ മഹത്വവും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവും പങ്കുവെച്ചു.തുടർന്ന് , പി.ടി.എ. പ്രസിഡന്റ്. മുനീർ, ട്രസ്റ്റി സുർജിത് എന്നിവർ ആശംസകൾ അറിയിച്ചു. റസാഖ് കൽപ്പറ്റ സമ്മാനദാനം നിർവഹിച്ചു. മാലിനി എസ്. (ഹെഡ്മിസ്ട്രസ്) നന്ദി രേഖപ്പെടുത്തി.കുട്ടികളും രക്ഷിതാക്കളും അധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളും ഒരുമിച്ച് പങ്കെടുത്തതോടെ പരിപാടി സന്തോഷകരവും ആഘോഷപൂർണ്ണവുമായി സമാപിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *