പൊതുജനങ്ങള്‍ നേത്രദാനത്തിന് സന്നദ്ധരായി അന്ധതയ്ക്ക് പരിഹാരം കാണാമെന്ന് എം.എല്‍.എ ഉഷ വിജയന്‍. മാനന്തവാടി സ്‌കില്‍ ലാബില്‍ നടന്ന 41-ാമത് ദേശീയ നേത്രദാന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച്സം സാരിക്കുകയായിരുന്നു എം.എല്‍.എ. കണ്ണുകള്‍ ദാനം ചെയ്യുക, കാഴ്ച സമ്മാനിക്കുകയെന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. രാജ്യത്ത് 120 ലക്ഷത്തോളം അന്ധരാണുള്ളത്. ഇതില്‍ പന്ത്രണ്ട് ലക്ഷത്തോളം പേരുടെ അന്ധതയ്ക്ക് കാരണം നേത്രപടല തകരാറുകളാണ്. നേത്രപടലം മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ കാഴ്ച വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ. മരണാനന്തരം ദാനം ചെയ്യുന്ന കണ്ണിന്റെ നേത്രപടലമാണ് ശസ്ത്രക്രിയക്ക് ഉപയോഗിക്കാന്‍ സാധിക്കു. ഇതിനായി എല്ലാവര്‍ക്കും നേത്രദാന സമ്മതപത്രം നല്‍കാവുന്നതാണ്. സെപ്റ്റംബര്‍ എട്ടുവരെയാണ് ദേശീയ നേത്രദാന പക്ഷാചരണം ആചരിക്കുന്നത്. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷനായ പരിപാടിയില്‍ മാനന്തവാടി നഗരസഭ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ഷിബു കെ ജോര്‍ജ് നേത്രദാന പ്രതിജ്ഞന ചൊല്ലി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വി.ആര്‍ ഷീജ പക്ഷാചരണ സന്ദേശവും ജില്ലാ എന്‍സിഡി നോഡല്‍ ഓഫീസര്‍ ഡോ. പി.എസ് സുഷമ വിഷയാവതരണവും നടത്തി. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ.എം ധന്യ ബോധവത്കരണ ക്ലാസിന് നേതൃത്വം നല്‍കി. മാനന്തവാടി ഗവ നഴ്‌സിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നേത്രദാന ബോധവത്കരണ ലഘുനാടകം അവതരിപ്പിച്ചു.

ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എം മൊയ്തീന്‍ഷാ, മാനന്തവാടി നഗരസഭ ഡിവിഷന്‍ കൗണ്‍സിലര്‍ പി.കെ ഹംസ, വയനാട് ഗവ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. യു അനുജ, മാനന്തവാടി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സി.കെ ജീവന്‍ലാല്‍, ജില്ലാ ഒഫ്താല്‍മിക് സര്‍ജന്‍ ഡോ. സന്ധ്യ റാം, മെഡിക്കല്‍ കോളേജ് ഒഫ്താല്‍മിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രചന ചന്ദ്രന്‍, ജില്ലാ ആശുപത്രി ആര്‍.എം.ഒ ഡോ. ജി.ആര്‍ ഫെസിന്‍, ഗവ നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പല്‍ കെ.കെ റസിയ, ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.എം ഫസല്‍, ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ വി.പി കൃഷ്ണകുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി.കെ ബിജു, ജില്ലാ നഴ്‌സിങ് ഓഫീസര്‍ ബിനിമോള്‍ തോമസ്, ജില്ല ഒഫ്താല്‍മിക് കോ-ഓര്‍ഡിനേറ്റര്‍ എം സ്മിത എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ ദേശീയ അന്ധത നിവാരണ പരിപാടി വിഭാഗം ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *