ഇന്ന് ശ്രീകൃഷ്ണജയന്തി. സംസ്ഥാനമെങ്ങും നടക്കുന്ന ശോഭായാത്രകളില്‍ പീലിത്തിരുമുടിയും ഓടക്കുഴലുമായി പുഞ്ചിരി തൂകുന്ന ഉണ്ണിക്കണ്ണന്‍മാരുമെത്തും.

സ്നേഹത്തിന്റെയും ധര്‍മ്മത്തിന്റെയും സന്ദേശം ഉണര്‍ത്തുന്നതാണ് ഓരോ ശ്രീകൃഷ്ണജയന്തിയും. ഉണ്ണിക്കണ്ണന്റെ ഓര്‍മകളാണ് ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ഭക്ത മനസുകളില്‍ നിറയുക. ദ്വാപര യുഗത്തില്‍ ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ എട്ടാം തിഥിയില്‍, രോഹിണി നക്ഷത്രത്തിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചതെന്നാണ് വിശ്വാസം.

കേരളത്തില്‍ ശ്രീകൃഷ്ണജയന്തിയെന്നാണ് പേരെങ്കില്‍ മറ്റിടങ്ങളില്‍ ജന്മാഷ്ടമി, ഗോകുലാഷ്ടമി, കൃഷ്ണാഷ്ടമി എന്നെല്ലാം അറിയപ്പെടുന്നു. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും വഴിപാടുകളും നടക്കും. വിപുലമായ പിറന്നാള്‍ സദ്യയും മിക്ക ക്ഷേത്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. പുല്ലാങ്കുഴല്‍ നാദവും മയില്‍പ്പീലിയുടെ മനോഹാരിതയുമൊക്കെയായി ശോഭായാത്രയില്‍ കുസൃതികളുമായി ഉണ്ണിക്കണ്ണന്‍മാരും കുഞ്ഞു രാധമാരും നിറയുന്ന ദിവസം കൂടിയാണിത്.

By admin

Leave a Reply

Your email address will not be published. Required fields are marked *