തിരുവനന്തപുരം: നടൻ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന 40,000 യൂണിറ്റ് രക്തദാനം എന്ന വലിയ ക്യാമ്പയിനിന് പിന്തുണയുമായി കേരളത്തിലെ വിവിധ ജില്ലകളിലായി മുപ്പത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖലയായ എംജിഎം ഗ്രൂപ്പ്.

എംജിഎം ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, പി.ടി.എ. പ്രതിനിധികൾ,നാട്ടുകാർ എന്നിവരടങ്ങുന്ന വലിയൊരു കൂട്ടായ്മയാണ് ഈ രക്തദാന ക്യാമ്പയിനിന്റെ ഭാഗമാകുന്നത്. എംജിഎമ്മിന്റെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പുകളിലൂടെയാണ് ഈ മഹത്തായ ജീവകാരുണ്യ പ്രവർത്തനം നടപ്പാക്കുന്നത്.അതാതു സ്ഥാപനങ്ങളിലെ N S S യൂണിറ്റുകൾ ആണ് രക്തദാന ക്യാമ്പയിനുകൾ ഏകോപിപ്പിക്കുന്നത്

“ജീവാമൃതം” എന്ന പേരിൽ എംജിഎം ഗ്രൂപ്പ് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പയിനിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 8-ന് തിരുവനന്തപുരത്ത് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യും മമ്മൂട്ടിയുടെ ജന്മദിനത്തിന്റെ പിറ്റേന്ന് നടക്കുന്ന ചടങ്ങിൽ പ്രമുഖർ പങ്കെടുക്കും.

മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ രൂപം നൽകിയ രക്തദാന ക്യാമ്പെയിൻ കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പെയിനിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 17 രാജ്യങ്ങളിലെ രക്തദാതാക്കൾ പങ്കെടുക്കുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *