ബത്തേരി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് 2026 സെപ്റ്റംബര്‍ 19ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെഎസ്ടിഎ) കല്‍പ്പറ്റയില്‍ സംഘടിപ്പിക്കുന്ന അധ്യാപക പ്രക്ഷോഭം വിജയിപ്പിക്കണമെന്ന് കെഎസ്ടിഎ സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. ഷാജന്‍ ബി തോമസ് അധ്യക്ഷത യോഗത്തില്‍ സ്വരാജ് എം.കെ, എം.വി സമിത, കെ.എന്‍ ഇന്ദ്രന്‍, ശ്യാം ലാല്‍ ടി.എസ്, എം.എം സുധീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *