കോറോം : യാക്കോബായ സുറിയാനി സഭയുടെ കീഴിൽ പ്രവൃത്തിക്കുന്ന യുവജന പ്രസ്ഥാനമായ ജേക്കബിറ്റ് സിറിയൻ ഓർത്തഡോൿസ്‌ യൂത്ത് അസോസിയേഷൻ
(ജെഎസ് ഒവൈഎ) മലബാർ ഭദ്രാസനം മെമ്പർഷിപ് വിതരണം ആരംഭിച്ചു. കൊറോം സെന്റ് മേരീസ്‌ യാക്കോബായ സൂനോറോ പള്ളിയിൽ പരിശുദ്ധ ദൈവ മാതാവിന്റെ എട്ടുനോമ്പ് പെരുന്നാളിനോട് അനുഭന്ധിച്ച്‌ നടന്ന ചടങ്ങിൽ മേഖലാ തല വിതരണ ഉദ്ഘാടനം ഇടവക വികാരി ഫാ. സോജൻ വാണാക്കുടി നിർവഹിച്ചു. ട്രസ്റ്റി എൻ.പി.ജോസഫ് നെടുവേലി അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി എൽദോസ് കെ.പി.മുഖ്യ പ്രഭാഷണം നടത്തി.
മാനന്തവാടി മേഖല സെക്രട്ടറി മനോജ്‌ കല്ലരിക്കാട്ട്, മീനങ്ങാടി മേഖല സെക്രട്ടറി മനു അരിമുള, ജെഎസ്ഒ വൈഎ കോറോം യൂണിറ്റ് ഭാരവാഹികളായ ദാൻ ബേസിൽ, ബേസിൽ ജോസ്, ബേസിൽ കെ. ജോർജ്, എൽദോ പോൾ, അലൻ മാത്യു , ജിൻസൺ പലമല , മഞ്ജു ബേസിൽ കുഴിവേലി, എൽദോ ജോസ് വാഴക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *