മടക്കിമല: വയനാട് മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍മടക്കിമലയിലെ കാട് മൂടിക്കിടന്ന മെഡിക്കല്‍ കോളേജ് ബോര്‍ഡിന്റെ കാട് വെട്ടി തെളിക്കുകയും, കവാടത്തിലെ ബസ് സ്‌റ്റോപ്പിന് മടക്കിമല മെഡിക്കല്‍ കോളേജ് ബസ് സ്‌റ്റോപ്പ് എന്ന ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. കേരളത്തിലെ എല്ലാ ജില്ലക്കും മെഡിക്കല്‍ കോളേജ് ഉണ്ടെങ്കിലും വയനാടിന് മാത്രം റഫറല്‍ ആശുപത്രി ആണ് ഉള്ളതെന്ന് ആക്ഷന്‍ കമ്മറ്റി പറഞ്ഞു. ജില്ലക്ക് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച മെഡിക്കല്‍ കോളേജ് വ്യാജ പാരിസ്ഥിതീക റിപ്പോര്‍ട്ട് ഉണ്ടാക്കി അട്ടിമറിച്ചു കൊണ്ട് പോയതാണ് എന്ന് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഫിലിപ്കുട്ടി പറഞ്ഞു. ആറു കൊല്ലം തെരെഞ്ഞിട്ടും ഇത് വരെ മാനന്തവാടിയില്‍ മെഡിക്കല്‍ കോളേജിന് അനുയോജ്യമായ ഭൂമി ലഭിച്ചിട്ടില്ല.
മെഡിക്കല്‍ കോളേജിന് ആവശ്യമായ കെട്ടിടം സ്ഥല സൗകര്യങ്ങളോടുകൂടി ഉടന്‍ നിര്‍മിച്ചല്ലെങ്കില്‍ അഫീലിയേഷന്‍ റദ്ദാകും.ജില്ലയുടെ ഹൃദയഭാഗത്ത് ചന്ദ്ര പ്രഭ ചാറ്റിറ്റബിള്‍ ട്രസ്റ്റ് ദാനം ആയി നല്‍കിയ 54 ഏക്കര്‍ സ്ഥലം സര്‍ക്കാരി ന്റെ കൈവശം ഇരിക്കുമ്പോള്‍, ഭൂമി തിരയല്‍ നാടകം അവസാനിപ്പിക്കണം എന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

ഇത് നെഹ്‌റു കുടുംബത്തിന്റെ നിയോജക മണ്ഡലം ആണ് എന്ന് ഓര്‍മ വേണം. 4 ലക്ഷത്തില്‍പരം വോട്ട് ഭൂരിപക്ഷം ആങ്ങളക്കും പെങ്ങള്‍ക്കും കൊടുത്തിട്ടും, ഒരു മെഡിക്കല്‍ കോളേജിന് ആയി 11 വര്‍ഷമായി വയനാടന്‍ ജനത അലയുന്നു. ഇത് അവസാനിപ്പിക്കണം എന്ന് കമ്മിറ്റി പറഞ്ഞു. കല്‍പ്പറ്റയില്‍ മത്സരിക്കുന്ന ഇടത് വലതു പക്ഷ സ്ഥാനാര്‍ഥികള്‍ ഇലക്ഷന്‍ വരുമ്പോള്‍ മെഡിക്കല്‍ കോളേജ് തരാം എന്ന് പറയുകയും ജയിച്ചു കഴിഞ്ഞാല്‍ മൗനം പാലിക്കുകയും ചെയ്യുന്നു. ഇപ്പോഴെത്തെ ങഘഅ യും മന്ത്രിയുമായ സിദ്ധിക്കു നയം വ്യക്തമാക്കണം എന്ന് ആക്ഷന്‍ ആവശ്യപ്പെട്ടു.

ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ.പി ഫിലിപ്പ്കുട്ടി, മൊയ്ദു കാവുങ്ങല്‍, അഡ്വ. ടി.യു ബാബു,ലത്തീഫ് പഞ്ചാര, ഇക്ബാല്‍ മുട്ടില്‍, ഷാന്റി ചേനമ്പാടി,രാമചന്ദ്രന്‍ ത്രിക്കേപ്പറ്റ, ഐസക് എന്‍ ജെ, ബേബി, തുടങ്ങി സ്ത്രീകളും കുട്ടികളും അടക്കം പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *