മാനന്തവാടി: യുവജനങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകൾ ശക്തിപ്പെടുത്തുകയും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാനന്തവാടി അസംബ്ലി യൂത്ത് കൗൺസിൽ സമാപിച്ചു. മാനന്തവാടി വ്യാപാരഭവനിൽ നടന്ന പരിപാടി എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ ഉദ്ഘാടനം ചെയ്തു.
യുവജനങ്ങൾ നേരിടുന്ന സാമൂഹിക-രാഷ്ട്രീയ വിഷയങ്ങൾ, ജനാധിപത്യ ഇടപെടലുകൾ, സംഘടനാ പ്രവർത്തനങ്ങൾ എന്നിവ യൂത്ത് കൗൺസിൽ ചർച്ച ചെയ്തു.
യങ് ഡെമോക്രാറ്റ്സ് സംസ്ഥാന ജോയിന്റ് കൺവീനർ നഫീസത്തുൽ മിസ്രിയ, ജില്ലാ കൺവീനർ കെ.എസ്. മുഹമ്മദ് സകരിയ്യ, ജില്ലാ ജോയിന്റ് കൺവീനർമാരായ സുമയ്യ പി.കെ., പി. അൻഷിഫ്, ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയംഗങ്ങളായ കെ. സലാഹുദ്ധീൻ, പി.ടി. യാസിർ, WIM മാനന്തവാടി മണ്ഡലം വൈസ് പ്രസിഡന്റ് ഫർഹാന എന്നിവർ സംസാരിച്ചു.
തുടർന്ന് 2026–2029 കാലയളവിലേക്കുള്ള യങ് ഡെമോക്രാറ്റ്സ് മാനന്തവാടി ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി പ്രഖ്യാപിച്ചു.
ഭാരവാഹികളായി അബ്‌ദുൽ ഷുക്കൂർ ടി (പ്രസിഡന്റ്), യൂനുസ്, ഷബ്‌ന ഖാലിദ് (വൈസ് പ്രസിഡന്റ്), തൻവീർ,സാദിഖ് (സെക്രട്ടറിമാർ), അജ്നാസ്,റാഷിദ് എം.ടി.ഷഹാന ഭാനു,(ജോയിന്റ് സെക്രട്ടറിമാർ), സൈനുൽ ആബിദ് (ട്രഷറർ) മുഹ്സിന, ഫാത്തിമ (കമ്മിറ്റിയംഗങ്ങൾ )
എന്നിവരെ തിരഞ്ഞെടുത്തു.
നിയുക്ത ഭാരവാഹികൾക്ക് അഭിവാദ്യമർപ്പിച്ച് ഗാന്ധിപാർക്കിൽ സ്വീകരണ റാലിയും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് എ. യൂസുഫ് ഉദ്ഘാടനം ചെയ്തു. യങ് ഡെമോക്രാറ്റ്സ് വടക്കാഞ്ചേരി ഡെമോക്രാറ്റിക് അസംബ്ലി പ്രസിഡന്റ് പി.എഫ്. ബാദുഷ മുഖ്യപ്രഭാഷണം നടത്തി.
എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം വൈസ് പ്രസിഡന്റ് കുഞ്ഞബ്ദുല്ല എം.ടി., സെക്രട്ടറി സജീർ എം.ടി. എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ പരിപാടികൾക്ക് നേതൃത്വം നൽകി.
യുവജനങ്ങളുടെ അവകാശങ്ങൾ, സാമൂഹിക നീതി, ജനാധിപത്യ മൂല്യങ്ങൾ എന്നിവയ്ക്കായി കൂടുതൽ ശക്തമായ ഇടപെടലുകൾക്ക് മാനന്തവാടി അസംബ്ലിയിൽ തുടക്കം കുറിക്കുമെന്ന് സംഘാടകർ അറിയിച്ചു.
