മാനന്തവാടി: എടവക ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ നിന്ന് മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട താഴത്ത് ഇബ്രാഹിമിനെയും സംസ്ഥാന സ്കൂൾ ഗെയിംസ് റസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ ടി. അമ്മാർ മുഹമ്മദിനെയും എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആദരിച്ചു.

താഴത്ത് ഇബ്രാഹിമിന് മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ, ടി. അമ്മാർ മുഹമ്മദിന് മണ്ഡലം വൈസ് പ്രസിഡന്റ് കുഞ്ഞബ്ദുല്ല എം.ടി എന്നിവർ ഉപഹാരം നൽകി.

മണ്ഡലം സെക്രട്ടറി സജീർ എം.ടി, കമ്മിറ്റിയംഗങ്ങളായ ആലി പി, കെ.എസ്. സകരിയ്യ, എടവക പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ കരീം തുടങ്ങിയവർ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *