തിരുവനന്തപുരം: പിണറായി വിജയനും പിഎ മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം ഇന്ന് ഉണ്ടായേക്കും. എജി, ഡിജിപി എന്നിവര്‍ ആഭ്യന്തര മന്ത്രിയ്ക്ക് നിയമോപദേശം കൈമാറും. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയ ശേഷം തീരുമാനം പ്രഖ്യാപിക്കും. വിജിലന്‍സ് പ്രാഥമിക അന്വേഷണം ഉണ്ടാകാനാണ് സാധ്യത.

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടില്‍ അന്വേഷണവുമായി ഇഡി മുന്നോട്ട് പോവുകയാണ്. മൊഴി പിന്‍വലിക്കല്‍ സത്യവങ്മൂലങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഏജന്‍സി. സര്‍ക്കാര്‍ നീക്കം അനുസരിച്ചായിരിക്കും ഇ ഡിയുടെ തുടര്‍തീരുമാനങ്ങള്‍. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ ഏറെക്കുറെ പൂര്‍ത്തിയായി. വീണ ടിയെയും റിയാസിനെയും വിളിപ്പിക്കണോ എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.

അതേസമയം, കേസില്‍ ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത ആവശ്യപ്പെട്ടിട്ടുണ്ട്. 2024ല്‍ ഇഡി രേഖപ്പെടുത്തിയ മൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശശിധരന്‍ കര്‍ത്തയ്ക്ക് വേണ്ടി സഹോദരന്‍ ആണ് സത്യവാങ്മൂലം നല്‍കിയത്. ഇഡി നിര്‍ബന്ധിച്ച് ഭീഷണിപ്പെടുത്തി വിരലടയാളം പതിപ്പിച്ചു എന്നും ആരോപണമുണ്ട്.

2024 ഏപ്രില്‍ പതിനേഴാം തീയതിയാണ് സിഎംആര്‍എല്‍ സ്ഥാപക ഡയറക്ടര്‍ എന്‍ ശശിധരന്‍ കര്‍ത്തയെ ഇഡി ചോദ്യം ചെയ്തത്. വീണ ടി സേവനം നല്‍കിയില്ലെന്നും മുഖ്യമന്ത്രിയുടെ മകള്‍ ആയതിലാണ് കരാര്‍ നല്‍കിയതെന്നും ശശിധരന്‍ കര്‍ത്ത മൊഴി നല്‍കിയെന്നായിരുന്നു ഇഡി വാദം. എന്നാല്‍, ഈ മൊഴി പൂര്‍ണമായും തള്ളുകയാണ് എന്‍ ശശിധരന്‍ കര്‍ത്ത. തന്റെ സഹപ്രവര്‍ത്തകര്‍ നല്‍കിയ മൊഴി എന്താണെന്ന് പോലും അറിയില്ല. അസുഖബാധിതനായ തന്നെ ഭീഷണിപ്പെടുത്തി നിര്‍ബന്ധിച്ച് മൊഴി പകര്‍പ്പില്‍ ഒപ്പുവച്ചുവെന്നാണ് വ്യക്തമാക്കുന്നത്. മൊഴി പിന്‍വലിക്കല്‍ സത്യവാങ്മൂലത്തില്‍ ശശിധരന്‍ കര്‍ത്ത വ്യക്തമാക്കിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *