കാലാവസ്ഥാ വ്യതിയാനം മൂലം കേരളത്തിലെ 14 ജില്ലകളിലും കാർഷിക മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതായി ഹൈദരാബാദിൽ നടന്ന ദക്ഷിണേന്ത്യൻ കൃഷി മന്ത്രിമാരുടെ യോഗത്തിൽ ചൂണ്ടിക്കാണിച്ചതായി കൃഷി മന്ത്രി ടി സിദ്ദിഖ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പകൽ സമയങ്ങളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നതും, വേനൽക്കാല വരൾച്ചയും, മൺസൂൺ കാലത്തെ തീവ്രമഴയും മേഘവിസ്ഫോടനവും ഉരുൾപൊട്ടലും സംസ്ഥാനത്തെ കാർഷിക ഉത്പാദനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്.
ഈ വെല്ലുവിളിയെ പ്രതിരോധിക്കാൻ ‘കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള’ കൃഷിരീതികളും വിളകളും വികസിപ്പിക്കുന്നതിനായി കേരള കാർഷിക സർവ്വകലാശാല, അമൃത സർവ്വകലാശാല എന്നിവയുമായി ചേർന്ന് കൃഷി വകുപ്പ് പദ്ധതി തയ്യാറാക്കി വരുന്നു. ജലസേചന വകുപ്പ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) എന്നിവരുമായി സഹകരിച്ച് ദീർഘകാല പ്രതിരോധ റോഡ് മാപ്പ് തയാറാക്കുകയാണ്.

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളും വിളനാശവും നേരിടാനുള്ള മുൻകരുതൽ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാരിനോട് പ്രത്യേക സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *