ചീങ്ങേരി: ചീങ്ങേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ ചാരിറ്റി പ്രസ്ഥാനമായ ഫിനിക്‌സ് സഹായ നിധി സമൂഹത്തിന് ചെയ്യുന്നത് മഹത്തരമായ കാര്യങ്ങളാണെന്ന് കൃഷി വകുപ്പ് മന്ത്രി ടി.സിദ്ധിഖ്. ഫിനിക്‌സിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന പെയിന്‍ & പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇടവക മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മോര്‍സ് തേഫാനോസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.വികാരി ഫാ. ഷീന്‍സണ്‍ മത്തോക്കില്‍, ട്രസ്റ്റി പീറ്റര്‍ താണേലിമാലില്‍ സെക്രട്ടറി ഷിജോ എന്‍.വര്‍ഗീസ്, ജോ. ട്രസ്റ്റി ടി.ജി സജി, ഫിനിക്‌സ് സെക്രട്ടറി കെ.കെ പൗലോസ് എന്നിവര്‍ സംസാരിച്ചു.ഇടവകയില്‍ നിന്നും മികച്ച കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ടവരെയും റാങ്ക് ജേതാക്കളെയും യോഗത്തില്‍ അനുമോദിച്ചു.
