മാനന്തവാടി: വയനാട്ടിലെ പാരമ്പര്യ നെല്വിത്തുകളുടെ സംരക്ഷകനും പത്മശ്രീ പുരസ്കാര ജേതാവുമായ ചെറുവയല് രാമന്റെ (74) സംസ്കാരം നാളെ നടക്കും. ഇന്ന് രാത്രി എട്ട് മണിയോടെ ദൗതീക ശരീരം വീട്ടിലെത്തിക്കും. നാളെ രാവിലെ 9 മണി മുതല് 12 വരെ കമ്മന നവോദയ എല് പി സ്കൂളില് ഭൗതികശരീരം പൊതുദര്ശനത്തിന് വെക്കും. തുടര്ന്ന് രണ്ട് മണിയോടെ സംസ്കാര ചടങ്ങുകള് ആരംഭിക്കും. ചെറുവയല് കുറിച്യ സമുദായ ശ്മശാനത്തില് ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം .
സംസ്ഥാനത്തെ വിവിധ മന്ത്രിമാര്, രാഷ്ട്രീയസാംസ്കാരികസാമൂഹിക മേഖലകളിലെ പ്രമുഖരും സംസ്കാര ചടങ്ങുകളില് പങ്കെടുത്തേക്കും.
വാര്ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്ന്ന് കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
