വയനാട് ജില്ലയിലെ കണിയാമ്പറ്റ വില്ലേജിലെ ചീക്കല്ലൂരിൽ വിമാനത്താവളം സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക-സാമ്പത്തിക സാധ്യതകൾ ശാസ്ത്രീയമായി പരിശോധിച്ച് തുടർനടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഐക്യകണ്ഠേന അംഗീകരിച്ച പ്രമേയത്തിലൂടെ കേരള, കേന്ദ്ര സർക്കാരുകളോട് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു. വിമാനത്താവളം യാഥാർഥ്യമാകുന്നത് വിനോദസഞ്ചാരം, കാർഷികം, വ്യാപാരം, ആരോഗ്യരംഗം, തൊഴിൽ, ദുരന്തനിവാരണം തുടങ്ങിയ മേഖലകളുടെ വികസനത്തിന് സഹായകമാകുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി. യൂസഫ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. ഫൈസൽ പ്രമേയം അവതരിപ്പിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. സുരേഷ് ബാബു പിന്താങ്ങി. വൈസ് പ്രസിഡണ്ട് രോഷ്മ രമോഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയം അബ്ദുറഹിമാൻ, പഞ്ചായത്ത് മെമ്പ ർമാർ , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *