2026 ഒക്ടോബർ 16 വെള്ളി
മൈസൂരു∙ പെരിയ പട്ടണയ്ക്ക് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് 4 മരണം. മരിച്ചവരിൽ ഒരാൾ കോഴിക്കോട് ബേപ്പൂർ സ്വദേശിയാണ്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന കാവേരി എസി സ്ലീപ്പർ ബസ് എതിരേ വന്ന ലോറിയിലിടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ 3.45 നായിരുന്നു അപകടം. മരിച്ചവരുടെ മൃതദേഹങ്ങൾ പെരിയ പട്ടണ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
