കല്‍പറ്റ: ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ധനശേഖരണാര്‍ത്ഥം കല്‍പറ്റ ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ടി ഫോര്‍ ചാരിറ്റി (ചായ സല്‍കാരം) ഒക്‌ടോബര്‍ 31 ശനിയാഴ്ച കല്‍പറ്റയില്‍ നടക്കും. സ്വാഗത സംഘം ഓഫീസ് കല്‍പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ പി.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ കെയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സൂപ്പി കല്ലങ്കോടന്‍ സ്വാഗതം പറഞ്ഞു.
14 വര്‍ഷമായി കല്‍പറ്റ ആസ്ഥാനമായി ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നു. കൈനാട്ടി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ കഞ്ഞി വിതരണം, ഒട്ടിസം ബാധിതര്‍ക്ക് മാസാന്ത പെന്‍ഷന്‍, പാലിയേറ്റീവ് ഹോം കെയര്‍ സംവിധാനം, ദുരന്ത മേഖലകളില്‍ പരിശീലനം ലഭിച്ച സൊസൈറ്റി അംഗങ്ങളുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍, ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങി 14 വിവിധ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നു.

അഡ്വ.പി.ചാത്തുകുട്ടി, സി.മൊയ്തീന്‍ കുട്ടി, വാസുദേവന്‍ നായര്‍, പ്രാണിയത്ത് അബ്ദുറഹിമാന്‍, ഷരീഫ ടീച്ചര്‍, ഉമൈബ മൊയ്തീന്‍ കുട്ടി, വി.വി.സലീം, പി.കെ.അയ്യൂബ്, എ.കെ.ഹര്‍ഷല്‍,സലീം അറക്കല്‍,അഷ്‌റഫ് മൂപ്പറ്റ, ജുനീഷ് മജീദ് പ്രസംഗിച്ചു. സെക്രട്ടറി കെ.പി.ബഷീര്‍ സ്വാഗതം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *