കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത അതിജീവിതര്‍ക്കായി
ഒരുങ്ങുന്ന മാതൃകാ ടൗണ്‍ഷിപ്പില്‍ രണ്ടാംഘട്ട നിര്‍മാണത്തിലുള്ള 149 വീടുകള്‍
പൂര്‍ത്തിയാകുന്നു. ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായ 178 വീടുകള്‍ നേരത്തെ തന്നെ
ഗുണഭോക്താക്കള്‍ക്ക് കൈമാറിയിരുന്നു. രണ്ടാംഘട്ടത്തിലെ വീടുകള്‍ കൂടി
പൂര്‍ത്തിയാകുന്നതോടെ ആകെ 327 കുടുംബങ്ങള്‍ക്കാണ് സുരക്ഷിതമായ പുതുകിടപ്പാടം
സജ്ജമാകുന്നത്. ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട
ജീവിതസാഹചര്യം ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍.

കുടുംബങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം അടങ്ങിയ സമഗ്രമായ
ടൗണ്‍ഷിപ്പാണ് ഇവിടെ സജ്ജമാകുന്നത്. അങ്കണവാടി, ആരോഗ്യ കേന്ദ്രം, മാര്‍ക്കറ്റ്,
പൊതു ശുചിമുറികള്‍, റോഡുകള്‍ എന്നിവയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. വരും
മാസങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഡിസംബറോടെ ടൗണ്‍ഷിപ്പ്
പൂര്‍ണ്ണസജ്ജമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

പരിസ്ഥിതി സൗഹൃദപരമായ രീതിയിലാണ് ടൗണ്‍ഷിപ്പിന്റെ രൂപകല്‍പ്പന.
മാലിന്യസംസ്‌കരണത്തിനായി എല്ലാ വീടുകളിലും ത്രീ-ലെയര്‍ ബയോ കംപോസ്റ്റ് ബിന്നുകള്‍
നല്‍കിയിട്ടുണ്ട്. കൂടാതെ, ഓരോ വീടിന്റെയും മേല്‍ക്കൂരയില്‍ 2 കിലോവാട്ട് ശേഷിയുള്ള
സൗരോര്‍ജ പ്ലാന്റുകളും സ്ഥാപിച്ചിട്ടുണ്ട്. പൊതു ആവശ്യങ്ങള്‍ക്കും സൗരോര്‍ജം
ഉപയോഗിക്കുന്നതോടെ വൈദ്യുതി സ്വയംപര്യാപ്തത കൈവരിക്കാനും ഈ മാതൃകാ പുനരധിവാസ
ഗ്രാമത്തിന് കഴിയും

By admin

Leave a Reply

Your email address will not be published. Required fields are marked *