2026 ഒക്ടോബർ 20 ചൊവ്വ

ദില്ലി: ആഭ്യന്തര വിപണിയിൽ പഞ്ചസാരയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി കരിമ്പ് ജ്യൂസ്, ഷുഗർ സിറപ്പ്, ബി-ഹെവി മൊളാസസ് (B-heavy molasses) എന്നിവയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന എഥനോൾ സംഭരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. 2026 നവംബർ 1 മുതൽ തീരുമാനം നിലവിൽ വരും. മഴക്കുറവും ദുർബലമായ മൺസൂണും മൂലം മഹാരാഷ്ട്ര, കർണാടക തുടങ്ങിയ പ്രധാന കരിമ്പ് ഉത്പാദന സംസ്ഥാനങ്ങളിൽ ഉത്പാദനം കുറയാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം. എഥനോൾ നിർമ്മാണത്തിന് കരിമ്പ് ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തുന്നതിലൂടെ കൂടുതൽ കരിമ്പ് പഞ്ചസാര നിർമ്മാണത്തിനായി ലഭ്യമാക്കാൻ സാധിക്കും.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL), ഭാരത് പെട്രോളിയം (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം (HPCL) തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികൾ പുതിയ വിതരണ വർഷത്തേക്ക് ഏകദേശം 1,100 കോടി ലിറ്റർ എഥനോൾ വാങ്ങുന്നതിനായി സംയുക്ത ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ കരിമ്പ് ജ്യൂസ്, ബി-ഹെവി മൊളാസസ് എന്നിവയിൽ നിന്നുള്ള എഥനോളിന് അനുമതിയില്ല. ഏതൊക്കെ അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കാം? പുതിയ ടെൻഡർ പ്രകാരം താഴെ പറയുന്നവ ഉപയോഗിച്ച് നിർമ്മിക്കുന്ന എഥനോൾ എണ്ണക്കമ്പനികൾക്ക് വിതരണം ചെയ്യാം. സി- ഹെവി മൊളാസസ് (C-heavy molasses)

കേടായ ധാന്യങ്ങൾ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (FCI) മിച്ചം വന്ന അരി ചോളം ദേശീയ ജൈവഇന്ധന നയം (National Biofuel Policy) അംഗീകരിച്ച മറ്റ് അസംസ്കൃത വസ്തുക്കൾ പെട്രോളിൽ എഥനോൾ കലർത്തുന്ന പദ്ധതി (Ethanol Blending) വഴി അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും, രാജ്യത്തെ പഞ്ചസാര ലഭ്യതയും വിലക്കയറ്റവും സന്തുലിതമായി കൊണ്ടുപോകേണ്ടതുണ്ട്. ഈ രണ്ട് ആവശ്യങ്ങളും ഒരുപോലെ നിറവേറ്റാനാണ് പുതിയ നീക്കം. കൂടാതെ, പഞ്ചസാര മില്ലുകൾക്ക് ആശ്വാസമായി 2026 ഒക്ടോബറിൽ ഉത്പാദിപ്പിക്കുന്ന പഞ്ചസാര ഒക്ടോബർ, നവംബർ മാസങ്ങളിലായി സാധാരണ പ്രതിമാസ ക്വോട്ടയ്ക്ക് പുറമെ വിൽക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

മില്ലുകളെ എങ്ങനെ ബാധിക്കും? ഈ നിയന്ത്രണം വഴി രാജ്യത്ത് പഞ്ചസാര വിതരണം ശക്തമാകുകയും വില നിയന്ത്രണ വിധേയമാകുകയും ചെയ്യും. എന്നാൽ കരിമ്പ് ജ്യൂസിനെയും ബി- ഹെവി മൊളാസസിനെയും പ്രധാനമായി ആശ്രയിച്ചിരുന്ന പഞ്ചസാര മില്ലുകളുടെ എഥനോൾ വിൽപ്പനയെ ഇത് ബാധിച്ചേക്കാം. ഇത്തരക്കാർക്ക് എഥനോൾ വിതരണം തുടരാൻ സി-ഹെവി മൊളാസസ്, ചോളം, മിച്ച അരി തുടങ്ങിയ മറ്റ് ബദൽ മാർഗ്ഗങ്ങളിലേക്ക് മാറേണ്ടി വരും.

By admin

Leave a Reply

Your email address will not be published. Required fields are marked *