കൽപ്പറ്റ: ജീവകാരുണ്യ മേഖലകളിൽ 14 വർഷമായി പ്രവർത്തിക്കുന്ന കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ ടി ഫോർ ചാരിറ്റി പരിപാടിയുടെ ബ്രോഷർ പ്രകാശനം ചെയ്തു.ടി ഫോർ ചാരിറ്റി ബ്രോഷർ ജില്ലാ പോലീസ് മേധാവി എസ് ദേവ മനോഹർ ഐ.പി.എസ് പ്രകാശനം ചെയ്തു. സംഘാടക സമിതി വൈസ് ചെയർമാൻ എ.പി വാസുദേവൻ നായർ, ജനറൽ കൺവീനർ സൂപ്പി കല്ലങ്കോടൻ, സൊസൈറ്റി സെക്രട്ടറി കെ പി .ബഷീർ, പി കെ അയ്യൂബ്, വി.വി.സലീം, പി പി മുഹമ്മദ് പങ്കെടുത്തു.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കുന്നതിനായാണ് ഒക്ടോബർ 31 ശനിയാഴ്ച കാലത്ത് 9 മണി മുതൽ രാത്രി 10 മണി വരെയാണ് കൽപ്പറ്റ യെസ് ഭാരത് ഗ്രൗണ്ടിൽ ടി ഫോർ ചാരിറ്റി (ചായ സൽക്കാരം) നടത്തുന്നത്.
ഓട്ടിസം ബാധിതർക്ക് മാസാന്ത പെൻഷൻ നൽകുന്നതുൾപ്പെടെയുള്ള 14 ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ധനശേഖരണമാണ് പരിപാടിയുടെ ലക്ഷ്യം.

By admin

Leave a Reply

Your email address will not be published. Required fields are marked *