2026 ഒക്ടോബർ 20 ചൊവ്വ

റായ്പൂർ: ഛത്തീസ്ഗഢിലെ രാജ്‌നന്ദ്ഗാവ് ജില്ലാ പൊലീസ് മേധാവി അങ്കിത ശർമ വിജയദശമി ആഘോഷങ്ങൾക്കിടെ എകെ-47 തോക്കിൽനിന്ന് വെടിയുതിർത്തത് വിവാദത്തിൽ. ഐപിഎസ് ഉദ്യോഗസ്ഥയുടെ ഈ നടപടി സമീപത്തുണ്ടായിരുന്ന ആളുകളുടെ സുരക്ഷയെ അപകടത്തിലാക്കുന്നതും തികച്ചും നിരുത്തരവാദപരവുമാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്. രാജ്‌നന്ദ്ഗാവിൽ നടന്ന വിജയദശമി ആഘോഷങ്ങളുടെ ഭാഗമായാണ് ഐപിഎസ് ഉദ്യോഗസ്ഥ തോക്കെടുത്ത് ആകാശത്തേക്ക് വെടിയുതിർത്തത്. ജനങ്ങൾ തടിച്ചുകൂടിയ പൊതുസ്ഥലത്തോ പരിസരത്തോ വെച്ച് ഇത്തരത്തിൽ പ്രഹരശേഷി കൂടിയ ഓട്ടോമാറ്റിക് തോക്കുകൾ ഉപയോഗിച്ച് വെടിവെപ്പ് നടത്തുന്നത് ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്നാണ് ഉയരുന്ന ആരോപണം. ആഘോഷവേളകളിൽ ആയുധങ്ങൾ ഉപയോഗിച്ചുള്ള ഇത്തരം വെടിവെപ്പുകൾ ജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥയിൽനിന്ന് ഉണ്ടായ ഈ പ്രവൃത്തി നിയമലംഘനമാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *