2026 ഒക്ടോബർ 21 ബുധൻ

തിരുവനന്തപുരം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് പ്രതിയായ കോവളത്തെ സ്പാ കേസിൽ വൻ സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തൽ. ജി പേ വഴിയുള്ള പണമിടപാടുകളാണ് കേസിൽ നിർണായകമായത്. മൂന്ന് മാസത്തോളം അനുരൂപിന്റെ അക്കൗണ്ടിലേക്ക് പണമെത്തി. ദിവസവും പതിനായിരത്തിലധികം രൂപയാണ് അക്കൗണ്ടിലേക്ക് വന്നുകൊണ്ടിരുന്നത്. ലക്ഷങ്ങളുടെ ഇടപാടാണ് നടന്നെന്നാണ് അന്വേഷണസംഘത്തിൻ്റെ കണ്ടെത്തൽ.

പതിനാറുകാരിയായ ആന്ധ്ര സ്വദേശിനി പീഡനത്തിനിരയായ ഡ്രീംസ് എന്ന് സ്പായുടെ യഥാര്‍ഥ ഉടമ ഉള്ളൂര്‍ സോണല്‍ ഓഫീസിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അനുരൂപാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സ്പായുടെ നടത്തിപ്പുകാരനായ നിഷാന്തിനെ ചോദ്യം ചെയ്തപ്പോഴാണ് സ്പായിലെ പണം പോകുന്നത് മറ്റൊരു അക്കൗണ്ടിലേക്കാണെന്ന് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് അനുരൂപിലേക്ക് എത്തിച്ചത്. അനുരൂപിന്റെ ബാങ്ക് രേഖകള്‍ പരിശോധിച്ച ശേഷമായിരുന്നു അറസ്റ്റ്.

അതിനിടെ, കോവളത്ത് അനധികൃതമായി പ്രവർത്തിച്ച 14 സ്പാകൾ പൊലീസ് പരിശോധനയെ തുടർന്ന് അടപ്പിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *