തോണിച്ചാല്‍ പഴശ്ശി ബാലമന്ദിരത്തില്‍ ലളിതാംബികയുടെ അനുസ്മരണ സമ്മേളനം സമുചിതമായി നടന്നു. ബാലമന്ദിരത്തിന്റെ ആരംഭകാലത്ത് സ്ഥാപനത്തെ മുന്നോട്ടു നയിക്കുന്നതിനായി ജീവിതം തന്നെ സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു ലളിതാംബികയെന്ന് അനുസ്മരണ പ്രഭാഷകര്‍ പറഞ്ഞു. മന്ദിരവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും അമ്മയുടെ സ്‌നേഹവും കരുതലും പകര്‍ന്നുനല്‍കിയ പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു അവരെന്നും യോഗം അനുസ്മരിച്ചു. ഇ.കെ. ഗോപി ലളിതാംബിക അനുസ്മരണ പ്രഭാഷണം നടത്തി. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ദിവാകരന്‍, ചന്ദ്രശേഖരന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.സി.കെ. ഉദയന്‍, അഖില്‍ പ്രേം എന്നിവര്‍ ലളിതാംബിക ചേച്ചിയുടെ ഓര്‍മകള്‍ പങ്കുവെച്ച് സംസാരിച്ചു.എം. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തില്‍ വി. മധു സ്വാഗതവും വിജയന്‍ കൂവണം നന്ദിയും രേഖപ്പെടുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *