മേപ്പാടി : സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന AI Assurance Council-ന്റെ Certified Applied AI Associate (CAAA) സർട്ടിഫിക്കേഷൻ നേടി റോഹൻ മാത്യു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രായോഗിക ഉപയോഗം, ജനറേറ്റീവ് AI, ഉത്തരവാദിത്തപരമായ AI വിനിയോഗം, AI ഗവേണൻസ് തുടങ്ങിയ മേഖലകളിലെ അറിവ് വിലയിരുത്തുന്ന പരീക്ഷ വിജയിച്ചാണ് നേട്ടം കൈവരിച്ചത്.

ഗ്രാഫിക് ഡിസൈനിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും 52 അന്താരാഷ്ട്ര സർട്ടിഫിക്കേഷനുകൾ നേടിയതിന് 2025-ൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ IBR Achiever അംഗീകാരം ലഭിച്ച റോഹൻ മാത്യു, വയനാട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ബ്രാൻഡിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് വിഭാഗത്തിൽ സീനിയർ വെർച്വൽ മീഡിയ കോർഡിനേറ്ററാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *