2026 ഒക്ടോബർ 22 വ്യാഴം

മുംബൈ: ടൈഗർ ഷ്റോഫ് വധശ്രമകേസ് പ്രതികൾ പല ബോളിവുഡ് താരങ്ങളെയും ലക്ഷ്യമിട്ടതായി പൊലീസ്. മുംബൈയിലെ താരങ്ങളുടെ വീടുകളിൽ പ്രതികൾ നിരീക്ഷണം നടത്തിയതായി കണ്ടെത്തി. അക്രമികൾക്ക് തോക്ക് എത്തിച്ചു നൽകിയ യുവതികൾ ഉൾപ്പടെ നാലുപേരെ കസ്റ്റഡിയിൽ വിട്ടു. ഇതിനിടെ കേസിൽ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

സൽമാൻ ഖാനെ ലക്ഷ്യമിട്ടെത്തിയ അക്രമികൾ മറ്റ് ആറ് ബോളിവുഡ് താരങ്ങളെയും നിരീക്ഷിച്ചതായാണ് വിവരം. വൈ പ്ലസ് കാറ്റഗറി സുരക്ഷയുളള സൽമാനെ ആക്രമിക്കാൻ സാധിക്കില്ലെന്നുറപ്പായതോടെ അമിതാഭ് ബച്ചൻ, ആമിർ ഖാൻ, ഷാരൂഖ് ഖാൻ, രണ്‍ബീർ കപൂർ തുടങ്ങിയവരുടെ വീടുകളിലുമെത്തി. പൊതുമധ്യത്തിൽ ഇടയ്ക്കിടെയെത്തുന്ന സുരക്ഷ കുറവുളള ടൈഗർ ഷ്റോഫിനെ തെരഞ്ഞെടുത്തതങ്ങനെയെന്നാണ് മൊഴി. ഇതിനിടെ അമൃത്സറിൽ നിന്ന് തോക്ക് എത്തിച്ചു നൽകിയ ജതിൻ, മുംബൈയിൽ അക്രമികളോടൊപ്പമുണ്ടായിരുന്ന സമീർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 10 ആയി.

മുംബൈയിലേക്ക് തോക്ക് എത്തിച്ചു കൊടുത്ത യുവതികളെയും യുവാക്കളെയും 5 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. യുവതികളിൽ ഒരാൾക്ക് മാത്രമാണ് ആക്രമണത്തെ കുറിച്ച് വിവരമുണ്ടായിരുന്നത്. ഉത്തർപ്രദേശ് സ്വദേശി ബബിതയെ ക്ഷേത്രദർശനമെന്ന പേരിൽ രാധ മുംബൈയിലേക്ക് ഒപ്പം കൂട്ടുകയായിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് പ്രതികൾ അക്രമിസംഘവുമായി അടുത്തതെന്നാണ് കണ്ടെത്തൽ. നേരത്തെ മുംബൈയിൽ എത്തിയ അക്രമിസംഘം പൊലീസ് നിരീക്ഷണം ഒഴിവാക്കാൻ താമസസ്ഥലം പലതവണ മാറ്റിയിരുന്നു. ഇതിനിടെ ലോറൻസ് ബിഷ്ണോയി സംഘത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശം ഫോറൻസിക് പരിശോധനയ്ക്കയച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *