2026 ഒക്ടോബർ 23 വെള്ളി

ദില്ലി: 2027 ജനുവരി 1 മുതൽ വാട്സ്ആപ്പ്, ടെലിഗ്രാം അടക്കമുള്ള മെസേജിംഗ് ആപ്പുകൾക്ക് സിം ബൈൻഡിംഗ് (SIM Binding) കേന്ദ്ര ടെലികോം മന്ത്രാലയം നിർബന്ധമാക്കുന്നു. പുതിയ ചട്ടം നിലവിൽ വരുന്നതോടെ ഫോണിൽ സിം കാർഡില്ലാതെ വാട്സ്ആപ്പ് ഉൾപ്പെടെയുള്ള ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കില്ല. സിം കാർഡ് ഫോണിൽ ഉള്ളപ്പോൾ മാത്രമേ മെസേജുകൾ അയക്കാനും കോളുകൾ ചെയ്യാനും സാധിക്കൂ.

ആദ്യം രജിസ്റ്റർ ചെയ്ത ശേഷം ഫോണിൽ നിന്ന് സിം കാർഡ് ഊരി മാറ്റിയാലും ആപ്പ് ഉപയോഗിക്കാനാകില്ല. 2025 നവംബറിലാണ് ടെലികോം മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ആ സമയത്ത് വാട്സ്ആപ്പ് അടക്കമുള്ള കമ്പനികൾ ഇതിൽ എതിർപ്പ് അറിയിച്ചിരുന്നെങ്കിലും, നയം നടപ്പാക്കാൻ 2026 ഡിസംബർ 31 വരെ സമയം അനുവദിക്കുകയായിരുന്നു. സൈബർ തട്ടിപ്പുകൾ തടയാനാണ് കേന്ദ്ര സർക്കാർ ഈ പുതിയ ചട്ടം കൊണ്ടുവരുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *