പാലമുക്ക്: സാമൂഹിക സേവനം, ജീവകാരുണ്യം, വിദ്യാഭ്യാസം, കലാ-കായിക രംഗങ്ങളിലെ പ്രോത്സാഹനം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് യുവാക്കളുടെ കഴിവുകളെ നാടിന്റെ പുരോഗതിക്കായി വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെ ഈസ്റ്റ് പാലമുക്ക് മഹല്ല് കമ്മിറ്റിക്ക് കീഴിൽ പാലമുക്ക് യൂത്ത് കോർ എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചു.

മഹല്ല് സെക്രട്ടറി മുതുവോടൻ ഖാലിദ് സ്വാഗതം പറഞ്ഞ യോഗത്തിൽ മഹല്ല് പ്രസിഡന്റ് തിണ്ടുമ്മൽ അബ്ദുളള അധ്യക്ഷതയും മഹല്ല് ഖത്തീബ് ഉസ്മാൻ ഫൈസി ഉദ്ഘാടനവും നിർവഹിച്ചു. ഹക്കീം സി, ത്വാഹ, റാഷീദ് കെ എന്നിവർ വിഷയാവതരണം നടത്തി.

പാലമുക്ക് യൂത്ത് കോർ പ്രസിഡൻറായി അസ്ബീർ സി, ജനറൽ സെക്രട്ടറിയായി സുഹനാസ് റ്റി, വർക്കിംഗ് സെക്രട്ടറിയായി ജുനൈദ് റ്റി, ട്രഷറർ ആയി മജീദ് വി, മഹല്ല് എക്സിക്യൂട്ടീവ് ആയി ഷഹരിയാസ് കെ,വൈസ് പ്രസിഡൻ്റുമാരായി ഷമീർ എ പി, ഷുഹൈബ് എം, ഷുക്കൂർ എം എന്നിവരെയും ജോയിൻ്റ് സെക്രട്ടറിമാരായി അബ്ദുറഹ്മാൻ കെ, റമീസ് എം എന്നിവരെയും എക്സിക്യൂട്ടീവ് മെമ്പർമാരായി നംഷീദ് സി, ഷനൂബ് എം, നാഫ്സൽ റ്റി, സുൽഫിക്കർ അലി എ, റാഷിദ് കെ, അനീസ് കുറ്റ്യാടി എന്നിവരെയും വിംഗ് കൺവീനർമാരായി മജീദ് എ പി, ഉബൈദ് എം, ലത്തീഫ് എൻ കെ, ഷാജഹാൻ എം, ഷരീഫ് യു കെ, നൗഷാദ് സി എന്നിവരെയും തിരഞ്ഞെടുത്തു. വിവിധ സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്ത യോഗത്തിന് വർക്കിംഗ് സെക്രട്ടറി ജുനൈദ് റ്റി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *