പ്രവാസി കോൺഗ്രസ്‌ വയനാട് ജില്ലാ സമ്മേളനം…വയനാട്ടിലെ പ്രവാസികളുടെ സമകാലിക പ്രശ്നങ്ങൾ സമ്മേളനം ചർച്ച ചെയ്തു”

​”മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് പ്രത്യേക പുനരധിവാസ സഹായം നൽകണമെന്നും പട്ടികയിലെ അപാകതകൾ പരിഹരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പ്രവാസികളുടെ യാത്രാദുരിതം പരിഹരിക്കാൻ തുരങ്കപാത നിർമ്മാണം വേഗത്തിലാക്കണമെന്നും, ബാങ്ക് വായ്പകളിൽ ജപ്തി നടപടികൾ നിർത്തിവെച്ച് ഇളവുകൾ അനുവദിക്കണമെന്നും വയനാട് ജില്ലാ പ്രവാസി കോൺഗ്രസ്‌ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.”പ്രവാസി കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ സജി മണ്ഡലത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ എൽ. വി. അജയ്കുമാർ ഉദ്ഘാടനം നിർവഹിച്ചു. ഡിസിസി പ്രസിഡന്റ്‌ ടിജെ ഐസക് മുഖ്യ പ്രഭാഷണം നടത്തി.സംഘടന വിഷയങ്ങളും നോർക്ക സഹായങ്ങളെക്കുറിച്ചും സംഘടന ചുമതലയുള്ള സക്കീർ തയ്യിൽ സംസാരിച്ചു. രണ്ടാംഘട്ട മെമ്പർഷിപ് ക്യാമ്പയിൻ പി. അസൈനാർക്കു കൊടുത്തുകൊണ്ട് നിർവഹിച്ചു. കെ.പി. സി. സി ജന :സെക്രട്ടറി കെ. എൽ, പൗലോസ്, കുഞ്ഞൂട്ടി പൊന്നാട്, കെ. കെ അലവി, മമൂട്ടി കോമ്പി,പി.ഇ ഷംസുദ്ധീൻ, രാജേഷ് നമ്പിച്ചൻ കുടി, അബ്ദുൽ റഷീദ്, പി. വി. ആന്റണി, സുനിൽ കുന്നിതൊടി, സലീം.പി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ടി. ടി സുലൈമാൻ സ്വാഗതവും ജലീൽ അമ്പലവയൽ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *