2026 ഒക്ടോബർ 25 ഞായർ

കോഴിക്കോട്: കൂടരഞ്ഞി-കക്കാടംപൊയിൽ റൂട്ടിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു അപകടം.

കക്കാടംപൊയിലിൽ വിനോദയാത്രയ്ക്കായി പോയി മടങ്ങിയ മാറാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ഓപ്പൺ ജീപ്പിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്.

പീടികപ്പാറ പള്ളിക്ക് സമീപത്തുവെച്ചായിരുന്നു അപകടം. ഇറക്കവും കൊടുംവളവുമുള്ള പ്രദേശമാണ് ഇവിടം. അവിടെവെച്ച് ജീപ്പിന് നിയന്ത്രണംവിട്ടുവെന്നാണ് വിവരം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *