മേപ്പാടി: പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടന്ന കേരള ആരോഗ്യ സർവകലാശാലയുടെ (KUHS) നോർത്ത് സോൺ കലോത്സവത്തിൽ മേപ്പാടി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിലെ വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിച്ചു.

ജോയൽ ജോയ് എസ് വെസ്റ്റേൺ പെർക്യൂഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ഫാത്തിമ റോസ് ഇംഗ്ലീഷ് ഉപന്യാസ മത്സരത്തിൽ മൂന്നാം സ്ഥാനവും, നിവിൻ പോൾ ജോസ്, അസ്ജിത്ത് റഹീം എന്നിവർ ഫേസ് പെയിന്റിംഗ് മത്സരത്തിൽ മൂന്നാം സ്ഥാനവും, ഷാജോൺ ഷാജി കീബോർഡ് മത്സരത്തിൽ മൂന്നാം സ്ഥാനവും, സന ഫാത്തിമ കൊളാഷ് മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഉത്തര കേരളത്തിലെ വിവിധ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത കലോത്സവത്തിലാണ് ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിലെ വിദ്യാർത്ഥികൾ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *