2026 ഒക്ടോബർ 28 ബുധൻ

ചെന്നൈ: തേനിയിലെ സബ് ജയില്‍ ചാടിയ 17 തടവുകാരില്‍ 13 പേരെ പിടികൂടി 24 മണിക്കൂര്‍ പിടികൂടി പൊലീസ്. ജയിലിന് സമീപത്തെ മലഞ്ചെരിവിലെ മുള്‍ക്കാട്ടിലാണ് ഇവര്‍ ഒളിച്ചിരുന്നത്. പൊലീസിന്റെ ശ്രദ്ധതിരിയുമ്പോള്‍ ഇവിടെ നിന്ന് മാറാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇവര്‍. എന്നാല്‍ പൊലീസിന്റെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഇവര്‍ പിടിയിലാകുകയായിരുന്നു. രാത്രി മുഴുവന്‍ നടത്തിയ തിരച്ചിലിനിടയില്‍ നാല് പേരെ പിടികൂടിയിരുന്നു. മറ്റൊരു തടവുകാരനെ, ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ പിടികൂടിയിരുന്നു. ഡ്രോണുകളുടെ സഹായത്തോടെ ജയിലിന് സമീപമുള്ള വനപ്രദേശത്ത് ഒളിച്ചിരുന്നവരെ കണ്ടെത്തി.

തടവുകാര്‍ കേരളത്തിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന സംശയത്തില്‍ അന്തര്‍സംസ്ഥാന അതിര്‍ത്തികളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തേനി ജില്ലയിലെ ആണ്ടിപ്പട്ടിക്കടുത്തുള്ള തേക്കംപട്ടിയിലാണു ജില്ലാ ജയില്‍. 4 ബ്ലോക്കുകളിലായി മുന്നൂറിലേറെ തടവുകാരാണുള്ളത്. ഇതില്‍ 3 ഡോര്‍മിറ്ററി ബ്ലോക്കുകളിലൊന്നിലെ 17 തടവുകാരാണു കടന്നത്. ഇവരുടെ ആക്രമണത്തില്‍ പരുക്കേറ്റ 4 പൊലീസ് ഉദ്യോഗസ്ഥര്‍ ചികിത്സയിലാണ്. ജയില്‍ച്ചാട്ടസമയത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന 9 ഉദ്യോഗസ്ഥരെ ഡിജിപി സന്ദീപ് റായ് റാത്തോഡ് സസ്‌പെന്‍ഡ് ചെയ്തു. ജയില്‍ചാടിയവരില്‍ 7 പേര്‍ കൊലക്കേസ് പ്രതികളാണ്. 6 പേര്‍ കവര്‍ച്ചക്കേസിലും 2 പേര്‍ ലഹരിക്കേസിലും പ്രതികള്‍.

മോഷണക്കേസിലും ആയുധം കൈവശംവച്ച കേസിലും പ്രതികളായ ഓരോരുത്തരാണു മറ്റുള്ളവര്‍. കറുപ്പസാമി, തരുണ്‍കുമാര്‍, രാജ്കുമാര്‍, പാണ്ടിചെല്‍വം, ശബരീനാഥന്‍, നിഷാന്ത്, മുത്തു ഇളങ്കോവന്‍, കാര്‍ത്തിക് രാജ, ലിംഗപ്രസാദ്, രാജാ സിക്കന്ദര്‍, സിലമ്പരശന്‍, സോളൈ മുകിലേശ്വരന്‍, പ്രവീണ്‍കുമാര്‍ എന്നിവരെയാണു പിടികൂടിയത്. തിരുപ്പതി, പൊന്‍മുത്തുസെല്‍വം, മീനാക്ഷിസുന്ദരം, റെജിന്‍ എന്നിവരെയാണു പിടികൂടാനുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *