2026 നവംബർ 1 ഞായർ

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ കെ-ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടാനുള്ള വിവാദ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. ഒക്ടോബർ 29 മുതൽ നിയമനാംഗീകാരവും സ്ഥാനക്കയറ്റവും അനുവദിക്കില്ലെന്നായിരുന്നു പഴയ ഉത്തരവ്. യോഗ്യതയില്ലാത്തവരെ തരംതാഴ്ത്താനും ഉത്തരവിൽ പരാമർശം ഉണ്ടായിരുന്നു. ഈ ഉത്തരവാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.

സുപ്രിംകോടതി വിധിക്ക് ശേഷം കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമനം നേടിയവരെ പുറത്താക്കുമെന്നും 2025 സെപ്റ്റംബര്‍ ഒന്നിന് ശേഷം നിയമനം ലഭിച്ചവര്‍ക്ക് ഉത്തരവ് ബാധകമാകുമെന്നുമായിരുന്നു ഉത്തരവിലുണ്ടായിരുന്നത്.

സംസ്ഥാന സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച യോഗ്യതാ പരീക്ഷയാണ് കെ-ടെറ്റ്. നിലവില്‍ സര്‍വീസിലുള്ളവര്‍ ഉള്‍പ്പെടെ എല്ലാ അധ്യാപകരും പരീക്ഷ പാസാകണമെന്ന് സുപ്രിംകോടതി വിധിച്ചിരുന്നു. ഇതിനെതിരായ പുനഃപരിശോധന ഹരജികള്‍ തള്ളുകയും ചെയ്തിരുന്നു. കെ-ടെറ്റ് യോഗ്യതയില്ലാതെ പ്രമോഷന്‍ നേടിയവരെ മാതൃതസ്തികയിലേക്ക് തിരിച്ചയക്കണമെന്നും ഉത്തരവിൽ ഉണ്ടായിരുന്നു

By admin

Leave a Reply

Your email address will not be published. Required fields are marked *