കൽപ്പറ്റ : സ്തനാർബുദത്തെ കുറിച്ച് സ്ത്രീകളിൽ ശരിയായ അറിവ് എത്തിക്കുകയും,പരിശോധനകളോടുള്ള മടിയും തെറ്റിദ്ധാരണകളും കുറക്കുകയും,നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും വേണമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ചന്ദ്രിക കൃഷ്ണൻ പറഞ്ഞു.

കൽപറ്റയിൽ വയനാട് ജില്ല KNM ൻ്റെ ആരോഗ്യ വിഭാഗമായ IMB യും ഡോ: മൂപ്പൻസ് മെഡിക്കൽ കോളേജും സംയുക്തമായി വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ചേർന്ന വനിതകൾക്ക് IMB പിങ്ക് ഒക്ടോബർ ക്യാമ്പയിനിൻ്റെ ഭാഗമായി നടത്തിയ സ്തനാർബുദ ബോധവൽകരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീമതി ചന്ദ്രിക കൃഷ്ണൻ.

ഡോ: മൂപ്പൻസ് മെഡിക്കൽ കോളേജിലെ ക്ലിനിക്കൽ ഓങ്കോളജിസ്റ്റ് ഡോ: രാധിക ബോധവൽക്കരണ ക്ലാസ് എടുത്തു. ഐ.എം.ബി ജില്ലാ പ്രസിഡണ്ട് ഡോ: സൂപ്പി,സെക്രട്ടറി ഡോ: അഫ്സൽ, ഡോ: ഷൗക്കീൻ, വിമൻസ് വിംഗ് സംസ്ഥാന സമിതി അംഗം മുംതസ് ടീച്ചർ, അസീസ് പിണങ്ങോട്, ഹമീദ് മേപ്പാടി എന്നിവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *