2026 നവംബർ 14 ശനി

തിരുവനന്തപുരം: വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ വിനുവിനെയാണ് പൊലീസ് പിടികൂടിയത്.

ഹൗസ് സർജൻസി ഡോക്ടറാണ് അതിക്രമത്തിന് ഇരയായതെന്നാണ് വിവരം.പീഡനശ്രമത്തിനിടെ യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

യുവ വനിതാ ഡോക്ടർക്കെതിരായ ലൈംഗികാതിക്രമ സംഭവത്തിൽ കുറ്റക്കാരനായ ഡോക്ടർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ആരോപണവിധേയനായ ഡോക്ടറുടെ മുൻകാല പ്രവർത്തനരേഖയും അത്ര നല്ലതല്ലെന്നാണ് വിലയിരുത്തൽ. വനിതാ ഡോക്ടർമാർക്ക് സുരക്ഷയും സംരക്ഷണവും ഉറപ്പാക്കേണ്ടത് ആരോഗ്യവകുപ്പിന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *