മാനന്തവാടി: സപ്തപഥം 2026 തുടങ്ങി. പിലാക്കാവ്
സെന്റ് ജോസഫ് എൽ.പി. സ്കൂളിന്റെ എഴുപതാം വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന സപ്തപഥം 2026 ന്റെ ആഘോഷങ്ങൾ
മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
ലോഗോ പ്രകാശനം വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.വി.എസ്. മൂസ നിർവ്വഹിച്ചു.പിടിഎ പ്രസിഡന്റ് ബി ബിൻ . പി. എഫ് അധ്യക്ഷത വഹിച്ചു.
എഴുപതാം വാർഷിക പ്രഖ്യാപനം ഹെഡ് മാസ്റ്റർ വിപിൻ സേവ്യർ നിർവ്വഹിച്ചു.
വിവിധ ഉപജില്ല മേളകളിലെ വിജയികൾക്കുള്ള സമ്മാനദാനം കൗൺസിലർ
ഇ ആർ .പ്രദീപൻ , നഴ്സറി കലോത്സവത്തിലെ വിജയികൾക്കുള്ള സമ്മാനദാനം സ്കൂൾ മാനേജർ ഫാദർ റോയ്സൺ ആന്റണി, പിടിഎ വൈസ് പ്രസിഡണ്ട് സി.എച്ച്.അബ്ദുല്ലത്തീഫ്
നിർവഹിച്ചു.

കൗൺസിലർമാരായ ജുബൈർ വി.കെ, ശിവൻ, വി. കെ
നിത്യ വി.സി, മുഹമ്മദ് റബീഹ്, സ്കൂൾ ലീഡർ മുഹമ്മദ് മിസ്ഹബ്, ധന്യ ടൈറ്റസ്, സീമന്തിനി സുരേഷ്, ലുബ്ന, സംസാരിച്ചു.
ഷിജി തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു.
സ്വാഗതസംഘം ചെയർമാൻ എം. ആർ സുരേന്ദ്രൻ സ്വാഗതവും
മുജീബ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മുജീബ് കോടിയാടൻ, നന്ദിയും പറഞ്ഞു .

By admin

Leave a Reply

Your email address will not be published. Required fields are marked *