മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ രോഗി ബന്ധു സംഗമം 2026 സംഘടിപ്പിച്ചു. വനമൂലിക ഓഡിറ്റോറിയത്തിൽ നടന്ന സംഗമം എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രോഗികൾക്കും കുടുംബാംഗങ്ങൾക്കും മാനസിക പിന്തുണയും കരുതലും ഉറപ്പാക്കുന്നതിനും സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായാണ് സംഗമം സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഷിനു കച്ചിറയിൽ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷൈനി സണ്ണി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മിനി മാപ്പനാത്ത്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ മുനീർ ആച്ചിക്കുളം, സജി ജോർജ്, ജോയി നരിപ്പാറ, വാർഡ് അംഗങ്ങളായ സുജാത രാജു, ജിഷ സെബാസ്റ്റ്യൻ, സണ്ണി ജോസഫ്, പി.കെ. രാജൻ, അഡ്വ. പി.എ. പ്രകാശൻ, ലീന ഷിനോയ്, അനീഷ ബെന്നി, റിൻസി വർഗീസ്, കെ.എസ് മോഹനൻ, സുമ മാധവൻ, സിനി ആന്റണി, ജോസ് കണ്ടത്തുരുത്തി, ലിബിൻ ദിലീപ്, എഎഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. അത്തൂൽ സി. സോജന്‍, പാലിയേറ്റീവ് ജില്ലാ കോ ഓർഡിനേറ്റർ സ്മിത എന്നിവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *