ബത്തേരി: പാരമ്പര്യ പെരുമ വിളിച്ചോതി വയനാടന്‍ ചെട്ടിസമുദായം സംക്രമദിനം ആഘോഷിച്ചു. വയനാട്‌, നീലഗിരി ജില്ലകളിലെ ചട്ടിസമുദായംഗങ്ങളാണ്‌ വയനാടന്‍ ചെട്ടി സര്‍വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംക്രമദിനം ആഘോഷിച്ചത്‌.
മാരിയമ്മന്‍ ക്ഷേത്രാങ്കണത്തില്‍ സാംസ്‌കാരിക സമ്മേളനത്തില്‍ സംക്രമം ഉദ്‌ഘാടനം മഹാഗണപതി ക്ഷേത്ര സമിതി പ്രസിഡന്റ്‌ കെ.ജി. ഗോപാലപിള്ള നിര്‍വഹിച്ചു.

സൊസൈറ്റി പ്രസിഡന്റ്‌ ശ്രീധരന്‍ അമ്പലക്കുണ്ട്‌ അധ്യക്ഷത വഹിച്ചു. നെന്‍മേനി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗംഗാധരന്‍ ആത്താര്‍, നഗരസഭാ കൗണ്‍സിലര്‍ രാധ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത്‌ അംഗം ഷീജ സതീഷ്‌, ഐവര്‍ ചെട്ടിമാരായ പത്മനാഭന്‍, രാമകൃഷ്‌ണന്‍, ബാലകൃഷ്‌ണന്‍, കേരള സമിതി പ്രസിഡന്റ്‌ ബാലകൃഷ്‌ണന്‍ മാമ്പളൂര്‍, തമിഴ്‌നാട്‌ സമിതി പ്രസിഡന്റ്‌ വേണു മണല്‍വയല്‍, സെക്രട്ടറി ഷണ്‍മുഖന്‍ അയിനിപ്പുര, കേരള വനിതാവേദി പ്രസിഡന്റ്‌ സുശീല വരിക്കേരി, തമിഴ്‌നാട്‌ വനിതാവേദി പ്രസിഡന്റ്‌ രജിത, ആഘോഷ കമ്മിറ്റി കണ്‍വീനര്‍ സതീശ്‌ ഗോവിന്ദ്‌, ജോയിന്റ്‌ കണ്‍വീനര്‍ രാജഗോപാല്‍ വെള്ളക്കെട്ട്‌ എന്നിവര്‍ പ്രസംഗിച്ചു.കോട്ടയം രാജാവ്‌ ചെട്ടിസമുദായത്തിന്‌ ആദരസൂചകമായി നല്‍കിയ തങ്കവള ശ്രീധരന്‍ അമ്പലക്കുണ്ട്‌ ചടങ്ങിന്റെ ഭാഗമായി ചീരാല്‍ ചെട്ടിക്ക്‌ കൈമാറി. തിരുവാതിരകളി അരങ്ങേറി. മഹാഗണപതി ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര നഗരസഭാ ചെയര്‍പേഴ്‌സണ്‍ റസീന അബ്‌ദുള്‍ ഖാദര്‍ഫ്ല ാഗ്‌ ഓഫ്‌ ചെയ്‌തു. മഹാഗണപതി ദീപാരാധനയ്‌ക്കുശേഷം 101 നാളികേരം ഉടച്ചായിരുന്നു സംഗമ സമാപനം.

By admin

Leave a Reply

Your email address will not be published. Required fields are marked *