മാനന്തവാടി: പയ്യമ്പള്ളിയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പയ്യമ്പള്ളി കാടൻകൊല്ലി മണിമൂട്ടിൽ ഉന്നതിയിലെ കൃഷ്ണന്റെ മകൻ രഞ്ജിത്ത് (25) ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് ഏഴരയോടെ പയ്യമ്പള്ളി പ്രതീക്ഷാനഗറിലായിരുന്നു അപകടം. ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത കുട്ടികളുമായി പോവുകയായിരുന്ന ജീപ്പും രഞ്ജിത്ത് സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ ഉടൻ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *