വയനാട് വരയാല്‍ പേരിയ സ്വദേശിയായ ഉച്ചപ്പള്ളിയില്‍ പ്രേമ (50) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ചയായിരുന്നു അറസ്റ്റ്‌. ഇരിട്ടി ഡിവൈ.എസ്.പി. ധനഞ്ജയ ബാബുവിന്റെ നിർദേശപ്രകാരം ഇരിട്ടി ഇൻസ്പെക്ടർ കെ.വി. ഉമേഷിന്റെ മേല്‍നോട്ടത്തില്‍ ഉളിക്കല്‍ എസ്.എച്ച്‌.ഒ. കെ.കെ. രാധാകൃഷ്ണനാണ് പ്രതിയുടെ വയനാട്ടിലെ വീട്ടില്‍നിന്ന്‌ അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവില്‍ കുടുംബസമേതം താമസിക്കുന്ന പരാതിക്കാരിയായ മണിക്കടവിലെ ന്യായപ്പള്ളി നിമ്മിയുടെ ഉളിക്കലിലുള്ള വീട്ടിലാണ് 31 പവൻ സ്വർണാഭരണങ്ങള്‍ കവർച്ച നടന്നത്. നേരത്തെ പ്രേമ വയനാട്ടില്‍ നിമ്മിയുടെ തോട്ടത്തില്‍ ജോലിക്കാരിയായിരുന്നു. ഉളിക്കലിലെ നിമ്മിയുടെ വീട്ടില്‍ അമ്മയും മുത്തച്ഛനുമാണ് ഉണ്ടായിരുന്നത്. അവരെ പരിചരിക്കാനും പിന്നീട് വീട്ടുകാര്യങ്ങള്‍ നോക്കാനുമാണ് പ്രേമയെ വീട്ടുജോലിക്കാരിയായി നിയമിച്ചത്. ഏറെക്കാലമായി ഇവർ ഇവിടെ വന്ന് വീട്ടുജോലി ചെയ്തുവരികയായിരുന്നു. അതിനിടയില്‍ നിമ്മിയുടെ അമ്മ മരിച്ചു. വീട്ടില്‍ ഒറ്റയ്ക്കായ മുത്തച്ഛനെ നിമ്മിയും കുടുംബവും ബെംഗളൂവിരിലേക്ക് അവർ താമസിക്കുന്ന സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയെങ്കിലും ഉളിക്കലില്‍ ഉള്ള തറവാട് വീട് വൃത്തിയാക്കാനും സ്ഥലവും മറ്റും നോക്കാനും ആണ് പ്രേമയെ നിയോഗിച്ചത്.

ഇവർ ഇടയ്ക്കിടെ ഉളിക്കലില്‍ വന്ന് വീട് വൃത്തിയാക്കി ജോലിചെയ്ത്‌ പോകുമായിരുന്നു. ഇതിനിടയിലാണ് വീട്ടില്‍ സ്വർണാഭരണം ഉള്ള കാര്യം മനസ്സിലാക്കിയത്.കഴിഞ്ഞ ദീപാവലിക്ക് അവധിയെ തുടർന്ന് നിമ്മിയും കുടുംബവും ഉളിക്കളിലെ വീട്ടിലെത്തി പരിശോധിക്കുമ്പോഴാണ് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വർണാഭരണങ്ങള്‍ നഷ്ടമായത് മനസ്സിലായത്. നഷ്ടപ്പെട്ട സ്വർണാഭരണങ്ങള്‍ക്ക് പകരം മുക്കുപണ്ടങ്ങള്‍ അവിടെ മാറ്റിവെച്ചത് വേലക്കാരിയെ സംശയിക്കാൻ ഇടയാക്കി. ഇക്കാര്യം പലതവണ പ്രേമയോട് ചോദിച്ചു. അപ്പോഴെല്ലാം അതില്‍നിന്ന്‌ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. അതിനുശേഷമാണ് പോലീസില്‍ പരാതി കൊടുത്തത്.

ഏപ്രില്‍ അഞ്ച് മുതല്‍ നവംബർ ആറ് വരെയുള്ള തീയതികളിലാണ് വീട്ടിലെ ഷെല്‍ഫില്‍ സൂക്ഷിച്ച 31 പവൻ സ്വർണാഭരണങ്ങള്‍ കവർച്ചചെയ്ത്‌ കൊണ്ടുപോയത് എന്ന കാര്യം വീട്ടുകാർക്ക് മനസ്സിലാക്കിയത്. നിമ്മിയുടെ പരാതി പ്രകാരം ഉളിക്കല്‍ പോലീസ് കേസെടുത്തു ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് പ്രേമയെ പിടികൂടിയത്. വീട്ടില്‍നിന്ന് നഷ്ടപ്പെട്ട സ്വർണാഭരണങ്ങള്‍ക്ക് 32 ലക്ഷത്തോളം രൂപ വില വരും. പ്രേമ കവർച്ചചെയ്ത സ്വർണാഭരണങ്ങള്‍ കണ്ണൂർ, വയനാട് ജില്ലകളിലെ വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ പണയംവെച്ച കാര്യങ്ങള്‍ ചോദ്യംചെയ്യലില്‍ പോലീസിനോട്‌ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *