2026 നവംബർ 22 ഞായർ

തൂത്തുക്കുടി: ആൺകുട്ടികളോട് സംസാരിച്ചതിന് പ്ലസ് വൺ വിദ്യാർഥിനിയായ പെൺസുഹൃത്തിനെ കഴുത്ത് ഞെരിച്ചും കുത്തിയും കൊലപ്പെടുത്തി 23കാരൻ. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ ശ്രീവൈകുണ്ഠം സബ് ഡിവിഷനിലെ സായർപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സെബത്തയ്യാപുരം അരുൾമിഗു മുത്തുമാലൈ അമ്മൻ ഹിന്ദു ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ അപർണയാണ് ക്രൂരമായി കെല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി മുത്തുരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ശേഷം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു ക്രൂരത.

പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും പ്രണയത്തിലാണ്. മറ്റ് ആൺകുട്ടികളോട് സംസാരിക്കരുതെന്ന് പ്രതിയായ മുത്തുരാജ് അപർണയ്ക്ക് താക്കീത് നൽകിയിരുന്നു. ഇത് വിസമ്മതിച്ചതാണ് ക്രൂരതയ്ക്ക് കാരണമായത്.

പെൺകുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കിയ പ്രതി, കത്തിയും വിഷവുമായി എത്തുകയായിരുന്നു. തുടർന്ന് ഇരുവരും പരസ്പരം തർക്കിച്ചു. തുടർന്ന് നെഞ്ചിന്റെ ഇടതുഭാഗത്തും മുതുകിലും കുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ഇടതുകൈയിലെ ഞരമ്പ് മുറിച്ചും അൽപ്പം വിഷം കഴിച്ചും പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പൊലീസ് എത്തി പ്രതിയെ പിടികൂടുകയായിരുന്നു.

സംഭവം തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദമായിരിക്കുകയാണ്. സ്ത്രീസുരക്ഷയിലുള്ള ടിവികെ സർക്കാരിന്റെ പ്രതിബദ്ധതയെ ചോദ്യം ചെയ്ത് തൂത്തുക്കുടി എംപിയായ ഡിഎംകെ നേതാവ് കനിമൊഴി കരുണാനിധി എക്സ് പോസ്റ്റിലൂടെ കൊലപാതകത്തെ ശക്തമായി അപലപിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *