2026 നവംബർ 24 ചൊവ്വ

പാലക്കാട്: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് ക്ലാസ് റൂമില്‍ വെച്ച് സഹപാഠിയുടെ വെടിയേറ്റു. പള്ളിപ്പുറം പരുതൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. കുട്ടിയുടെ തോളിനാണ് വെടിയേറ്റത്.

വിദ്യാര്‍ഥിയുടെ കൈവശം ഉണ്ടായിരുന്നത് നാടന്‍ തോക്കാണെന്നാണ് പ്രാഥമിക നിഗമനം. തോക്ക് ബന്ധുവിന്റേതാണെന്നും സംശയമുണ്ട്. പരിക്കേറ്റ വിദ്യാര്‍ഥിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *