13.09. 2025 തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ രാവിലെ പ്രിവൻ്റീവ് ഓഫീസർ ജോണി .കെ യുടെ നേതൃത്വത്തിൽ നടന്ന വാഹനപരിശോധനയ്ക്കിടെ കർണ്ണാടക ഭാഗത്ത് നിന്ന് നടന്ന് വന്ന യുവാവിനെ സംശയം തോന്നി ചോദ്യം ചെയ്തിൽ തൻ്റെ കൈവശം വെടിയുണ്ടകൾ ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് , തടഞ്ഞ് വച്ച് തിരുനെല്ലി പോലിസിനെ അറിയിച്ചതിനെ തുടർന്ന് പോലിസ് നടത്തിയ ദേഹ പരിശോധനയിൽ 30 വെടിയുണ്ടകൾ കണ്ടെത്തി. കോഴിക്കോട്ട്, താമരശ്ശേരി താലൂക്കിൽ, ഉണ്ണികുളം പോസ്റ്റിൽ , പുനൂർ ദേശത്ത് ഞാറപ്പൊയിൽ ഹൗസിൽ മൊയ്തിൻ ഹാജി മകൻ സുഹൈബ് NP (വയസ്സ് 40/2025) ആണ് പിടിയിൽ ആയത്. എക്സൈസ് പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ സുരേന്ദ്രൻ എം.കെ, സിവിൽ എക്സൈസ് ഓഫീസർ മാരായ രാജേഷ് കെ. തോമസ് ,ശശികുമാർ പി. എൻ , സുധിപ് ബി എന്നിവർ പങ്കെടുത്തു
