കൽപ്പറ്റ :- ഡിവൈഎഫ്ഐ നേതാവിനെതിരെ യുവതി ഉന്നയിച്ച ലൈംഗിക പീഡനാരോപണത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും വിമൻ ഇന്ത്യാ മൂവ്‌മെന്റ് (WIM) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഭരണകക്ഷി നേതാവിനെതിരെ ഉയർന്ന ആരോപണം അത്യന്തം ഗൗരവത്തോടെ കാണണം. ഭരണകൂട-ഉദ്യോഗസ്ഥരാൽ സ്വാധീനിക്കപ്പെടാനും വിഷയം അട്ടിമറിക്കപ്പെടാനുമുള്ള സാധ്യതയേറെയാണ്. സ്വന്തം വീട്ടിനുള്ളിൽ പോലും സ്ത്രീ സുരക്ഷിതയല്ലെന്ന സാഹചര്യം അത്യന്തം അപകടകരമാണ്. സ്ത്രീകൾ സ്വയം പ്രതിരോധ മാർഗ്ഗങ്ങൾ സ്വായത്തമാക്കണം. സ്ത്രീ പീഡനങ്ങൾ തുടർക്കഥയാവുമ്പോൾ സമൂഹം മൗനം വെടിയണം. രാജ്യത്ത് സ്ത്രീകളുടെ സുരക്ഷയും മാന്യതയും ഉറപ്പുവരുത്തേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാന ഉത്തരവാദിത്തമാണ്. ഭരണസ്വാധീനത്തിന്റെ തണലിൽ രക്ഷപ്പെടാൻ ആരെയും അനുവദിക്കരുതെന്നും
സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്യണമെന്ന് WIM ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡൻ്റ് ജംഷീദ റിപ്പൺ അദ്ധ്യക്ഷത വഹിച്ചു. സഫീന ഹംസ, ബബിത ശ്രീനു പഞ്ചാരക്കൊല്ലി സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നുഫൈസ അഞ്ചുകുന്ന് സ്വാഗതവും മൈമൂന അഞ്ചാം മൈൽ നന്ദിയും പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *