മാനന്തവാടി:
വന്യജീവിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്.
തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരിക്കേറ്റത്.
വീടിന് സമീപം കളിക്കുന്നതിനിടെയാണ് സംഭവം.
കാട്ടിക്കുളം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്.
കുട്ടി മാനനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കടുവയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ. അതേസമയം കുട്ടിയെ ആക്രമിച്ചത് പുലി ആകാമെന്നാണ് വനംവകുപ്പിന്റെ നിഗമനം.
