കൈതക്കൽ: കൊയിലേരി, നാലാംമൈയിൽ ഭാഗത്തു നിന്നും അമിത
വേഗതയിൽ വാഹനങ്ങൾ വരുന്നത് കാരണം കൈതക്കൽ ജംഗ്ഷനിൽ അപകടം തുടർകഥയാവുകയാണ്. ഏതാനും ദിവസം മുമ്പ് കൊയിലേരി ഭാഗത്തു നിന്നും വന്ന സ്ലീപ്പർ ബസ്സും നാലാം മൈൽ ഭാഗത്തു നിന്ന് വന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ച് പിക്കപ്പ് മറിഞ്ഞിരുന്നു. കാര്യമായ പരിക്കു കളില്ലാതെ ഡ്രൈവറും യാത്രക്കാരും രക്ഷപെടുകയായിരുന്നു. ഇതേ സ്ഥലത്ത് തന്നെയാണ് കഴിഞ്ഞ ദിവസം ബൈക്കും കാറും കൂട്ടിമുട്ടി ബൈക്ക് മറിഞ്ഞത്. നൂറുകണക്കിന് മദ്രസ വിദ്യാർത്ഥികൾ കൂടി നടന്ന് പോകുന്ന വഴിയാണ് ഇത്. നാട്ടുകാർ പലപ്പോഴായി ഈ റോഡിൽ സീബ്ര ലൈനും ഡിവൈഡറും സ്ഥാപിക്കുന്നതിന് അധികാരികളോട് ആവശ്യപ്പെട്ടിട്ടും നാളിത് വരെ നടപടി സ്വീകരിച്ചിട്ടില്ല.ബന്ധപ്പെട്ട അതികൃതരുടെ അനാസ്ഥയിൽ നാട്ടുകാർ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *