എടപ്പെട്ടി: എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ 45 ദിവസത്തെ ഇൻ്റേൺഷിപ്പ് പൂർത്തിയാക്കിയ മൂലങ്കാവ് വാലുമ്മൽ ഐ ടി ഇ യിലെ അധ്യാപക വിദ്യാർത്ഥികൾക്ക് അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഇൻ്റേൺഷിപ്പ് കാലയളവിൽ ഇവർ സ്കൂളിലെ പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ സജീവസാന്നിദ്ധ്യമായിരുന്നു.
മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, എൻ പി ജിനേഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, എൻ കെ അബ്ദുൾ സലാം, ആർ കീർത്തി, റിയ തെസ്നി , റിസാന ഫാത്തിമ, കെ കെ റഷീദ്, സാബു സി വയനാട്, സജ്ല മുനീർ, പി എം ലത എന്നിവർ പ്രസംഗിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *