പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ സെന്റ് തോമസ് പാരിഷ് ഹാളില്‍ വൈഎംസിഎ യൂണിറ്റിന്റെ നേതൃത്വത്തില്‍
കുടുംബസംഗമവും വയോജന ദിനാഘോഷവും നടത്തി. മരക്കടവ് സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ.ജയിംസ് ചമ്പക്കര ഉദ്ഘാടനം ചെയ്തു. വൈഎംസിഎ യൂണിറ്റ് പ്രസിഡന്റ് ബെന്നി മോരുകുന്നേല്‍ അധ്യക്ഷത വഹിച്ചു. വയനാട് സബ് റീജണല്‍ ചെയര്മാന് സി.ജെ. ടോമി മുഖ്യപ്രഭാഷണം നടത്തി. പുതിയ അംഗങ്ങളെ പെരിക്കല്ലൂര്‍ സെന്റ് തോമസ് ചര്‍ച്ച് അസി.വികാരി ഫാ.തോംസണ്‍ കീരിപ്പല് സ്വീകരിച്ചു.
വയോജനങ്ങളെ വൈഎംസിഎ വൈത്തിരി സബ് റീജണല്‍ ചെയര്മാന് ബിജു തിണ്ടിയത്തും
ഗോള്‍ഡന്‍ ജൂബിലി അംഗങ്ങളെ നോര്‍ത്ത് സോണ്‍ കോ ഓര്‍ഡിനേറ്റര്‍ ജയിംസ് ജോസഫും ആദരിച്ചു. യൂണിറ്റ് ട്രഷറര്‍ റെജിമോന് ആവണിക്കുന്നേല്‍ പ്രസംഗിച്ചു. മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി ബെന്നി വിതരണം ചെയ്തു.
പ്രാരംഭ പ്രാര്‍ഥനയ്ക്ക് മാത്യു തോമസും ബൈബിള്‍ വായനയ്ക്ക് ബിനോയി വിളയാനിക്കലും നേതൃത്വം നല്കി. വൈഎംസിഎ യൂണിറ്റ് വൈസ് പ്രസിഡന്റ് സജി പെരുമ്പില്‍ പാരിസ് ബെയ്സിസ് നിര്‍വഹിച്ചു. റോയി കൂട്ടുങ്കല്‍ സ്വാഗതവും വൈഎംസിഎ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ബിജു മുപ്രാപ്പള്ളി നന്ദിയും പറഞ്ഞു. ഗാനമേളയും സ്നേഹവിരുന്നും നടന്നു.
